പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വള്ളിക്കോട് പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി അട്ടിമറിക്കുന്നതിനെതിരെ സി.പി.എം വള്ളിക്കോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം നടത്തി.ലോക്കൽ സെക്രട്ടറി ആർ.മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രതിക്ഷേധ സമരം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു.കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണ കുമാർ,ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് എ.നായർ, കർഷക സംഘം ഏരിയ ട്രഷറർ ഡി.ഉല്ലാസ് കുമാർ,പഞ്ചായത്തംഗം ആർ ശ്രീരേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ചന്ദ്രശേഖരൻ നായർ,വള്ളിക്കോട് സഹകരണ ബാങ്ക് ബോർഡ് അംഗങ്ങളായ പി.ജി.ശശിധരക്കുറുപ്പ് ,എസ്. മനു തുടങ്ങിയവർ പങ്കെടുത്തു.