സീതത്തോട് : ഗ്രാമീണ മേഖലയിലെ ജനങ്ങൾക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെയുള്ളവ വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതിയായ ഗ്രാമീൺ ഈ സ്റ്റോറിന്റെ പ്രവർത്തനം സീതത്തോട് അക്ഷയ സി.എസ്.സി കേന്ദ്രത്തിൽ തുടങ്ങി. കെ.യു. ജെനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സീതത്തോട് പഞ്ചായത് പ്രസിഡണ്ട് ബീനാ മുഹമ്മദ് റാഫിഅദ്ധ്യക്ഷത വഹിച്ചു.പഞ്ചായത് മെമ്പർ ജി.നന്ദകുമാർ,സണ്ണി കൈതക്കുഴിയിൽ, കെ.ഷാജി എന്നിവർ പ്രസംഗിച്ചു. ജനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകുന്ന ഓർഡറുകൾ അക്ഷയ കേന്ദ്രത്തിൽ സ്വീകരിക്കുകയും അവ വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്യുന്നതാണ് പദ്ധതി. നിത്യോപയോഗ സാധനങ്ങൾ, മരുന്നുകൾ,പഴം,പച്ചക്കറി,മീൻ, ഇറച്ചി തുടങ്ങി എല്ലാവിധ സാധനങ്ങളും ഇത്തരത്തിൽ ലഭിക്കുന്നതാണ്.