മല്ലപ്പള്ളി : നാട്ടിലേക്ക് മടങ്ങണം എന്നാവശ്യവുമായി വെണ്ണിക്കുളത്ത് തെരുവിലിറങ്ങിയ അതിഥി തൊഴിലാളികളെ ബോധവത്ക്കരണം നടത്തി ക്യാമ്പിലേക്ക് തിരിച്ചയച്ചു. ട്രെയിൻ അനുവദിക്കുന്നത് വരെ കാത്തിരിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ, കോയിപ്രം എസ്.ഐ., താലൂക്ക് ലേബർ ഓഫീസർ തുടങ്ങിയവർ ക്യാമ്പുകളിലെത്തി അറിയിച്ചു. ക്യാമ്പിൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ശ്രീലക്ഷ്മണൻ ഭഗത് (25) എന്ന തൊഴിലാളിക്ക് ഡോ. ജോയ് പീറ്റർ ടെലിഫോണിൽ കൗൺസിലിംഗ് നൽകി. പിന്നീട് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിച്ചു.