പ്രമാടം: പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ബാർബർ ഷോപ്പുകൾ ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയുടെ തുടർ പ്രവർത്തനങ്ങളെ ക്കുറിച്ച് നിർദ്ദേശങ്ങൾ നൽകുവാൻ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു.പഞ്ചായത്ത് പ്രസിഡണ്ട് റോബിൻ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ഷെറിൻ,ഹെൽത്ത് ഇൻസ്‌പെക്ടർ ഷാ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എന്നിവർ ക്ലാസുകൾ എടുക്കുകയുംവേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.