പത്തനംതിട്ട: െഎക്യത്തിന്റെ മൺചിരാതുകൾ തെളിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെ 117ാം സ്ഥാപക ദിനം ആഘോഷിച്ചു. യൂണിയൻ കേന്ദ്രങ്ങളിലും ശാഖകളിലും യോഗം നേതാക്കളും പ്രവർത്തകരും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ ആഹ്വാനപ്രകാരം യോഗം പ്രവർത്തകർ ശുചിത്വബോധവൽക്കരണ ദിനവും ആചരിച്ചു.
പത്തനംതിട്ടയിൽ
പത്തനംതിട്ട യൂണിയനിലെ എല്ലാം ശാഖ യോഗങ്ങളിലും വീടുകളിലും ശുചിത്വ ബോധവത്കരണ ദിനമായി ആചരിച്ച് ശുദ്ധിപഞ്ചക മഹാദീപം തെളിച്ചു. പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി സുന്ദരേശൻ, വൈസ് പ്രസിഡന്റ് സുനിൽ മഗലത്ത്, യോഗം ഡയറക്ടർ സി.എൻ. വിക്രമൻ, കൗൺസിലർമാരായ പി.കെ പ്രസന്നകുമാർ, എസ്. സജിനാഥ് എന്നിവർ പങ്കെടുത്തു. 361-ാം നമ്പർ പ്രമാടം ശാഖയിലെ മഹാദീപം കെ.പത്മകുമാർ തെളിച്ചു. ശാഖാ സെക്രട്ടറി എം.ടി സജി, പ്രസിഡന്റ് രഞ്ജിത്, വൈസ് പ്രസിഡന്റ് സി.ആർ യശോധരൻ എന്നിവർ പങ്കെടുത്തു.
കോഴഞ്ചേരിയിൽ
കോഴഞ്ചേരി യൂണിയൻ ഓഫിസിൽ നടന്ന ശുദ്ധിപഞ്ചക മഹാദീപ പ്രകാശനം
പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, സെക്രട്ടറി ജി. ദിവാകരൻ യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ സുവർണ്ണ വിജയൻ, മിനി അനിൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനിത അനിൽ എന്നിവർ പങ്കെടുത്തു. യൂണിയന്റെ കീഴിലുള്ള 28ശാഖകളിലും 117 മൺചിരാതുകളിൽ ദിപം തെളിച്ചു. വീടുകളിലും ആഘോഷം നടന്നു.