തൃശൂർ: പീച്ചി ചെറുകരയിൽ പരേതനായ സി.സി.മാത്യൂസിന്റെ ഭാര്യ മറിയം മാത്യൂസ് (90) യുഎസിലെ ന്യൂജേഴ്‌സിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ന്യൂജേഴ്‌സി ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി സെമിത്തേരിയിൽ. ആലുവയിലാണ് കുടുംബവീട്. മക്കൾ: ബാബു മാത്യൂസ്, ആനി തോമസ്, നീനാ കോശി, നിർമ്മല ബാബു, ബെഞ്ചമിൻ മാത്യൂസ്, പരേതയായ ഗ്രേസ് ജെയിംസ്. മരുമക്കൾ: ഡെയ്‌സി ബാബു, ജോൺസൻ തോമസ്, കോശി കുരിക്കാട്ടി, പി.സി.ബാബു പനച്ചയിൽ, കെ.സി.ജെയിംസ്, ബിനു ബെഞ്ചമിൻ (എല്ലാവരും യുഎസ്).