പന്തളം: കാരയ്ക്കാട് അരീക്കര കരിങ്ങാലി മോടിയിൽ അനിൽകുമാർ (46) പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം കുഴഞ്ഞുവീണു മരിച്ചു. കാരയ്ക്കാട് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ നീറ്റുകക്ക വാങ്ങാൻ എത്തിയതായിരുന്നു . സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ദീപ. മക്കൾ: ആദ്യ, ആദിത്യ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.