textiles
മർച്ചന്റ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ് എം. സലിമിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടർ പി.ബി.നൂഹിന് നിവേദനം നൽകുന്നു

തിരുവല്ല: കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ജില്ലയിലെ എല്ലാ ടെക്സ്റ്റെയിൽസ്

ഷോപ്പുകളും ഇന്നലെ മുതൽ തുറന്നു പ്രവർത്തിക്കുവാൻ ജില്ലാ കളക്ടർ അനുമതി നൽകി. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിമിന്റെ നേതൃത്വത്തിൽ ടെക്സ്റ്റെയിൽസ് വ്യാപാരികൾ നൽകിയ നിവേദനഞ്ഞ തുടർന്നാണ് ജില്ലാ കളക്ടർ വസ്ത്ര വ്യാപാരശാലകൾ എല്ലാം തുറക്കുന്നതിന് അനുമതി നൽകിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ എല്ലാ സുരക്ഷാ നിബന്ധനകളും പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാം. ജനക്കൂട്ടം ഒഴിവാക്കണം. എ.സി പ്രവർത്തിപ്പിക്കരുത്,മൂന്നിലൊന്നു ജീവനക്കാർ മാത്രമേ ജോലി ചെയ്യാവൂ. സി.സി.ടി.വി. പ്രവർത്തിപ്പിക്കണമെന്നും അഞ്ചിൽ കൂടുതൽ ആളുകളെ ഒഴിവാക്കണമെന്നും ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.എം.സലിം, മഹാലക്ഷ്മി സിൽക്‌സ് ഉടമ ടി.കെ.വിനോദ് കുമാർ,പുളിമൂട്ടിൽ സിൽക്‌സ് ഉടമ റോജർ,ജോസ്കരിക്കിനേത്ത്, വരുൺ ശ്രീവത്സം,എം.കെ. വർക്കി എന്നിവർ പങ്കെടുത്തു.