തിരുവല്ല. ബൈപ്പാസ് റോഡ് ഉദ്ഘാടനം പോലും നടക്കുംമമ്പേ കഴിഞ്ഞദിവസത്തെ മഴയിൽ മഴുവങ്ങാടിനും പുഷ്പഗിരി ജംഗ്ഷനും ഇടയിലെ ഭാഗം ഇടിഞ്ഞു താഴ്ന്നതിന് പിന്നിൽ നിർമ്മാണത്തിലെ അഴിമതിയാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി.ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ,അനിഷ് വർക്കി, മണ്ഡലം വൈസ് പ്രസിഡന്റ് രാജ്പ്രകാശ്,യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നിധിഷ്, യുവമോർച്ച നേതാക്കളായ രാജിവ് പരിയാരത്തുമല,അനിഷ് പുത്തരി,പ്രദീപ് ആലംതുരുത്തി,ലിബിൻ എന്നിവർ സംസാരിച്ചു.