തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉന്നത നിലവാരത്തിൽ സജ്ജമാക്കിയ പുതിയ ഐ.സി.യു ബ്ലോക്ക് പ്രവർത്തനം തുടങ്ങി.പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് സി.ഇ.ഒ ഫാ.ജോസ് കല്ലുമാലിക്കൽ ഉദ്ഘാടനം നിർവഹിച്ചു.വെന്റിലേറ്റർ സംവിധാനമുള്ള 25 കിടക്കകളുടെ സൗകര്യത്തോടൊപ്പം ട്രാൻസ്പ്ലാന്റ് ഐ.സി.യു,കിഡ്‌നി ട്രാൻസ്പ്ലാന്റ് യൂണിറ്റ്,ഡയാലിസിസ് സൗകര്യങ്ങൾ, അഡ്വാൻസ്ഡ് പൊളീട്രോമ സംവിധാനങ്ങൾ,നെഗറ്റീവ് പ്രഷർ ഐസോലാഷൻ റൂം തുടങ്ങിയ അതിനൂതന സംവിധാനങ്ങൾ ഐ.സി.യു സമുച്ചയത്തിൽ ഒരുക്കിയിട്ടുണ്ടെന്നു ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്‌ ഡോ.ഏബ്രഹാം വർഗീസ് അറിയിച്ചു.