തിരുവല്ല : ജില്ലയിലെ 2019ലെ മികച്ച പ്രവർത്തനത്തിനുള്ള ഏഷ്യാനെറ്റ് കേബിൾ ടിവിയുടെ പുരസ്‌കാരം രാജേഷ് മുത്തൂരിന് നൽകി.ഏഷ്യാനെറ്റ് കേബിൾ ടിവി കോട്ടയം ബിസിനസ് ഹെഡ് വർഗീസ് തോമസിൽ നിന്ന് രാജേഷ് മുത്തൂർ പുരസ്‌കാരം ഏറ്റുവാങ്ങി.ചടങ്ങിൽ സബ് കളക്ടർ ഡോ.വിനയ് ഗോയൽ,കസ്റ്റമർ കെയർ കേരള ഹെഡ് സുനിൽ ജോസഫ്,തിരുവല്ല ഏരിയാ മാനേജർ ശശിധരൻ പി.എസ്, തിരുവല്ല എസ്.ഐ സുരേഷ് എം.ആർ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.