പത്തനംതിട്ട : റെഡ് ഈസ് ബ്ലഡ് കേരള ജില്ലാ സമിതി രക്ത ദാന ക്യാമ്പ് നടത്തി.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ ഇരുപതോളം പേർ രക്ത ദാനം നടത്തി. ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ബാബു,ജില്ലാ സെക്രട്ടറി അഖിൽ മണക്കാല എന്നിവർ പങ്കെടുത്തു. ഇവർ ലോക്ക് ഡൗണിൽ ഇതുവരെ എട്ട് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.