ചെങ്ങന്നൂർ : എസ്.എൻ.ഡി.പി.യോഗത്തിന്റെ 117ാമത് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും നിർദ്ധനർക്കുള്ള സാന്ത്വന സ്പർശത്തിനായും ഓരോ ശാഖകൾക്കും 5000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി 4745ാം പിരളശേരി ശാഖാ സെക്രട്ടറി ഡി.ഷാജിക്ക് തുക കൈമാറി ഉദ്ഘാടനം ചെയ്തു.യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ്, വൈസ് ചെയർമാൻ ഗിരീഷ് കോനാട്ട്, കൺവീനർ ബൈജു അറുകുഴി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എൻ.വിനയചന്ദ്രൻ എന്നിവർ പങ്കെടുത്തു.