പന്തളം:പെരുമ്പുളിക്കൽ വായനശാല ജംഗഷന് സമീപം പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു .ലോക് ഡൗൺ തുടങ്ങിയതിനു ശേഷം നാലാം തവണയാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. വാട്ടർ അതോററ്റിയിൽ നിന്നും ശരിയാക്കി പോകുന്നതിന് പുറകെയാണ് വീണ്ടും പൈപ്പ് പൊട്ടുന്നത്.പണിയിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.പെരുമ്പുളിക്കൽ കീരുകുഴി റോഡിൽ പല ഇടത്തും പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. രാത്രി കാലങ്ങളിലും മറ്റും ഇരുചക്രവാഹന യാത്രക്കാർ ഈ കുഴികളിൽ വീഴുന്നതും പതിവാണ്. ബന്ധപ്പെട്ടവർ ഉടൻ നടപടി എടുത്തില്ലങ്കിൽ ലോക് ഡൗൺ കഴിയുമ്പോൾ സമര പരിപടികൾ സ്വീകരിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡിന്റെ രഘു പെരുമ്പുളിക്കൽ പറഞ്ഞു.