പത്തനംതിട്ട : വള്ളിക്കോട് സഹകരണ ബാങ്കിൽ അംഗങ്ങളായ വ്യക്തികൾക്ക് ലളിതമായ ജാമ്യ വ്യവസ്ഥയിൽ പലിശ രഹിതമായി 10000 രൂപ വായ്പയായി നൽകും.സംസ്ഥാന സഹകരണ ബാങ്കിന്റെ ധനസഹായത്തോടെ ബാങ്കിൽ നിന്നും കാർഷിക അനുബന്ധപ്രവർത്തനങ്ങൾക്കായി രണ്ട് ലക്ഷം രൂപാ വരെ 6.8 ശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും. മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി പ്രകാരം ബാങ്കിൽ അക്കൗണ്ടുള്ള 17 കുടുംബശ്രീകൾക്ക് അനുവദിച്ച വായ്പാ തുക വിതരണം ചെയ്തിട്ടുണ്ട്.കൃഷി,നെൽക്കൃഷി, മറ്റ് കാർഷിക അനുബന്ധ പദ്ധതികൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികൾ തയാറാക്കുമെന്ന് പ്രസിഡന്റ് പി.ജെ അജയകുമാർ അറിയിച്ചു.