പന്തളം: തപസ്യ കലാസാഹിത്യ വേദി അടൂർ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവായ തുള്ളൽകുഞ്ചൻ നമ്പ്യാരുടെ അനുസ്മരണം മിഴാവ് ഓൺലൈനായി നടത്തി.ജില്ലാ ജോ.സെക്രട്ടറി സി.കെ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഓട്ടൻതുള്ളൽ കലാകാരൻ അമ്പലപ്പുഴ സുരേഷ് വർമ്മ ഉദ്ഘാടനം ചെയ്തു.കലാപരിപാടികളുടെ ഉദ്ഘാടനം ഗായിക സൗമ്യ മനോജ് വർമ്മ നിർവഹിച്ചു.ഡോ.കെ ഹരിലാൽ മുഖ്യ പ്രഭാഷണവും കെ.സി.ഗിരീഷ് കുമാർ കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള നിരൂപണവും നടത്തി.താലൂക്ക് സമിതി സെക്രട്ടറി എം.ജി.ബിജുകുമാറിന്റെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.ഓട്ടൻതുള്ളലിനെ അധികരിച്ച് കലാരംഗത്തുള്ള പ്രമുഖ വ്യക്തികൾ ഓട്ടൻതുള്ളൽ,തുള്ളൽപ്പാട്ട്,കവിതാ ആലാപനം,നൃത്താവതരണം,ഹാസ്യകഥാ അവതരണം,ചിത്രപ്രദർശനം എന്നിവയും അവതരിപ്പിച്ചു.കഥകളി നടൻ പന്തളം ഉണ്ണികൃഷ്ണൻ, മേഖലാ ഉപാദ്ധ്യക്ഷൻ ഡോ.പി.എൻ.രാജേഷ് കുമാർ,രംഗശ്രീ
രേവതി സുബ്രഹ്മണ്യൻ,രാഹുൽ കൃഷ്ണൻ, ജോ. സെക്രട്ടറി ജെ .ജയേഷ് എന്നിവർ പ്രസംഗിച്ചു.