മല്ലപ്പള്ളി : മാനസിക വെല്ലുവിളി നേരിടുന്നവരെ പുന:രധിവസിപ്പിക്കുന്ന ശാലോം കാരുണ്യ ഭവന് എൻ.ആർ.ഐ.-യു.എ.ഇ അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് മരുന്നുകൾ വാങ്ങുന്നതിന് ധനസഹായം നൽകി.പഞ്ചായത്ത് പ്രസിഡന്റ് റജി ശാമുവേൽ അസോസിയേഷനിൽ നിന്നും ഏറ്റുവാങ്ങിയ അരലക്ഷം രൂപ കാരുണ്യ ഡയറക്ടർ ബിജു മങ്കുഴിക്ക് തുക കൈമാറി. അസോസിയേഷൻ ഹോം ലാൻഡ് ഫെലോഷിപ്പ് ഭാരവാഹികളായ വറുഗീസ് ഏബ്രഹാം വാഴേപ്പറമ്പിൽ, വി.തോമസ് മാത്യു വലിയവീട്ടിൽ,ജോൺസൺ ജേക്കബ് കല്ലറുമ്പിൽ,ബി.വി.നായർ മാപ്രാമ്പള്ളിൽ പങ്കെടുത്തു.