മല്ലപ്പള്ളി : മണിമലയാറിന് കുറുകെയുള്ള വലിയപാലത്തോട് ചേർന്നു നിർമ്മിച്ചിട്ടുള്ള നടപ്പാലത്തിന് മേൽക്കൂര നിർമ്മിക്കണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വലിയപാലത്തിൽ കൂടെയുള്ള കാൽനടയാത്ര അപകടകരമാകുകയും ഒരു വിദ്യാർത്ഥി അപകടത്തിൽ മരിക്കുകയും ചെയ്തപ്പോഴാണ് പൊതുമരാമത്ത് വകുപ്പ് നടപാലം നിർമ്മിച്ചത്. കാൽനട യാത്രക്കാർ ഉപയോഗിക്കുന്ന നടപാലം തുരുമ്പ് പിടിച്ച് ദ്വാരങ്ങൾ വീണിട്ടുണ്ട്.എല്ലാ വർഷവും അറ്റകുറ്റപണി ചെയ്യേണ്ടതാണ്. മേൽക്കൂര നിർമ്മിച്ചാൽ വർഷം തോറുമുള്ള ഈ ചെലവ് ഒഴിവാകുകയും സുരക്ഷിത യാത്രയ്ക്ക് വഴിയൊരുങ്ങുകയും ചെയ്യുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.എസ്.ചന്ദ്രശേഖരൻനായർ അദ്ധ്യക്ഷത വഹിച്ചു.ജോസഫ് മാത്യു,അനിൽ കയ്യാലാത്ത്,തോമസ് മാത്യു,രാജൻ എണാട്ട്,ബാബു പടിഞ്ഞാറെക്കുറ്റ്,ജേക്കബ് ജോർജ്, ജോസ് കുഴിമണ്ണിൽ,ജോയി ഇടത്തുണ്ടിയിൽ,ജോൺസൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു.