17-sob-raveendran
ടി.പി. രവീന്ദ്രൻ

തിരുവല്ല: എലിപ്പനി ബാധിച്ച് കെട്ടിട നിർമ്മാണ തൊഴിലാളിയായ ചാത്തങ്കരി തുമ്പയിൽ ചിറയിൽ ടി.പി. രവീന്ദ്രൻ (59) മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോക്ക് ഡൗൺ മൂലം തൊഴിൽ ഇല്ലാതായതോടെ വീടിന് സമീപത്തെ തോട്ടിലും കുളങ്ങളിലും രവിന്ദ്രൻ മീൻ പിടിക്കുന്നതിനായി ഇറങ്ങുമായിരുന്നു. ഇതു വഴിയാകാം എലിപ്പനി ബാധിച്ചതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിഗമനം. ഭാര്യ: സുമ. മക്കൾ: രേഷ്മ (നഴ്സ്, ദുബായ്), ഗ്രീഷ്മ (നഴ്സ്, ഡൽഹി) രാകേഷ്. മരുമകൻ: സജിത്ത്(ദുബായ്). സംസ്‌കാരം നടത്തി.