പത്തനംതിട്ട: പാറ, മെറ്റൽ, പാറപ്പൊടി എന്നിവ അനധികൃതമായി കടത്തിയതിന് അഞ്ചു ടിപ്പറുകൾ പിടിച്ചെടുത്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു. രണ്ടു ലിറ്റർ വാറ്റുചാരായം സ്‌കൂട്ടറിൽ കൊണ്ടുപോകവെ വാഹനപരിശോധനയ്ക്കിടെ ഒരാളെ മൂഴിയാർ പൊലീസ് ഇൻസ്‌പെക്ടർ വി.എസ്.ബിജു പിടികൂടി. ആങ്ങമൂഴി ഏറ്റുപോങ്കിൽ മത്തായിയാണ് അറസ്റ്റിലായത്. ചാരായ നിർമ്മാണം, അനധികൃത കടത്ത് എന്നിവക്കെതിരെ റെയ്ഡുകളും പരിശോധനകളും ഊർജിതമാക്കി.