കോന്നി: തണ്ണിത്തോട് , വടശേരിക്കര പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാൻ കൂടുതൽ വനപാലകരെ നിയോഗിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. കോന്നി ഫോറസ്റ്റ് ഐ.ബി യിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം ജില്ലയിൽ നിന്ന് കൂടുതൽ വനപാലകരെ എത്തിക്കാനാണ് ആലോചിക്കുന്നത്. പൊലീസിലെ ഷാർപ്പ് ഷൂട്ടർമാരടക്കം 6 ടീമുകളാണ് കടുവയെ പിടികൂടാനായി ശ്രമിക്കുന്നത് ഇതിനുള്ള ശ്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി വനം വകുപ്പുദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്ലാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്റിലെ ഈറ്റക്കാടുകൾ വെട്ടി ബാംബു കോർപ്പറേഷന് ഈറ്റ സൗജന്യമായി നൽകും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തോട്ടത്തിലെ അടിക്കാടുകൾ തെളിക്കുകയും വനാതിർത്തിയിൽ കിടങ്ങുകൾ നിർമ്മിക്കുകയും ചെയ്യും. സോളാർ വേലികളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്താൻ 6 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.യു. കെ.യു.ജനീഷ് കുമാർ എം.എൽ.എ. ജില്ലാ കളക്ടർ പി.ബി.നൂഹ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. അമ്പിളി, കോന്നി ഡി.എഫ്.ഒ. കെ.എൻ.ശ്യാം മോഹൻലാൽ, റാന്നി ഡി.എഫ്.ഒ. എം. ഉണ്ണികൃഷണൻ, പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ എച്ച്.രാജീവ്, മാനേജിംഗ് ഡയറക്ടർ പ്രമോദ്, ബാംബു കോർപ്പറേഷൻ ചെയർമാൻ കെ..ജെ. ജേക്കബ്, മാനേജിംഗ് ഡയറക്ടർ അബ്ദുൾ റാവുത്തർ, റാന്നി തഹസിൽദാർ മിനി കെതോമസ്, കോന്നി തഹസിൽദാർ കെ.ശ്രീകുമാർ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.