ചെങ്ങന്നൂർ: പ്രവാസികൾക്കായി നഗരസഭാ പ്രദേശത്ത് 8 നിരീക്ഷണ കേന്ദ്രങ്ങൾ പ്രത്യേകമായി സജ്ജീകരിച്ചതായി നഗരസഭ ചെയർമാൻ കെ.ഷിബു രാജൻ അറിയിച്ചു. നേരത്തെ നിരീക്ഷണ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തവ റവന്യു വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പ്രവാസികൾക്ക് മാത്രമായി നീക്കിവയ്ക്കുന്നത്. ഹോട്ടൽ രാജ് ഇന്റർനാഷണൽ, ഹോട്ടൽ ഭഗവത് ഗാർഡൻസ്, ഹോട്ടൽ നവരത്‌ന, ഹോട്ടൽ പ്രിയ, ഹോട്ടൽ പൗർണ്ണമി, ഹോട്ടൽ എമ്പയർ, ഹോസ്റ്റലുകളായ നന്ദനം, ഗോകുലം എന്നിവയാണ് നിരീക്ഷണ കേന്ദ്രങ്ങൾ. പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന് ഒരുക്കിയ കേന്ദ്രങ്ങൾ നിറഞ്ഞതിനെ തുടർന്നാണ് ചെങ്ങന്നൂരിലേയ്ക്ക് എത്തിക്കുന്നത്.