covid

പത്തനം​തിട്ട : ജനറൽ ആശുപത്രിയിൽ കഴിഞ്ഞദിവസം സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിന് കോവിഡില്ല. മാതാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവല്ല നെടുമ്പ്രം സ്വദേശിയും കുവൈറ്റിൽ നിന്നെത്തിയ നഴ്‌​സുമായ യുവതിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലാക്കിയത്. പൂർണ ഗർഭിണിയായിരുന്ന യുവതിയെ വ്യാഴാഴ്ച പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സിസേറിയന് വിധേയയാക്കി. പെൺകുഞ്ഞ് പൂർണ ആരോഗ്യവതിയാണെങ്കിലും കൊവിഡ് പരിശോധനയ്ക്കായി സ്രവം എടുത്തിരുന്നു. പരിചരിച്ച യുവതിയുടെ മാതാവിനും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.