തിരുവല്ല: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ.ജി.ഒ.യൂണിയൻ തിരുവല്ല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.തിരുവല്ല സബ് ട്രഷറി ഓഫീസ് പരിസരത്ത് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കൊവിഡ് 19 മാനദണ്ഡങ്ങൾക്കകത്തു നിന്നും സാമൂഹിക അകലം പാലിച്ചുമാണ് ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം.കെ.സാമുവൽ,ആർ.പ്രവീൺ,ജില്ലാ കമ്മിറ്റിയംഗം പി.ജി.ശ്രീരാജ്, ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസ്,സെക്രട്ടറി ബി.സജീഷ്, ട്രഷറർ ഉല്ലാസ് ആർ.നായർ എന്നിവർ നേതൃത്വം നൽകി.തിരുവല്ലയിൽ എൻ.ജി.ഒ.യൂണിയൻ നടത്തുന്ന മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.