അടൂർ : ഒരുമാസം നീണ്ടുനിൽക്കുന്ന പുണ്യ റംസാൻ മാസം അവസാനിക്കാൻ കേവലം ഒരാഴ്ച ശേഷിക്കേ കൊവിഡ് നിയന്ത്രണത്തിലും ഹോട്ടികോർപ്പ് അടൂരിൽ റംസാൻ നിലാവുമായി നോമ്പിനെ വരവേൽക്കാൻ എത്തി.പഴവും പച്ചക്കറിയും തേൻ,തേൻ ഉൽപ്പന്നങ്ങൾ എന്നുവേണ്ട എല്ലാം നിയന്ത്രിത വിലയിൽ ലഭ്യമാക്കുന്ന 'റംസാൻ നിലാവ്' എന്ന പേരിലുള്ള വിപണന മേളയ്ക്ക് ഇന്നലെ അടൂരിൽ തുടക്കമായി.ഹോട്ടികോർപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ കർഷകർ ഉൽപ്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും പഴവർഗവർഗങ്ങളും,കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള പന്തളത്തെ കടയ്ക്കാട്ഫാമിൽ ഉൽപ്പാദിപ്പിക്കുന്ന ശുദ്ധമായ ശർക്കരയും ഉൾപ്പെടെ വൈവിദ്ധ്യങ്ങളുടെ കലവറയൊരുക്കിയാണ്നേരിട്ട് വിപണിയിൽ എത്തിയത്.പച്ചക്കറിക്കൊപ്പം വിവിധയിനം പഴവർഗങ്ങളും മേളയിൽ ലഭ്യമാണ്.മൂന്നാർ വട്ടവട മേഖലയിൽ നിന്നും ഉൽപ്പാദിപ്പിച്ച ശീതകാല പച്ചക്കറികളാണ് വിപണനത്തിന് എത്തുന്നത്.ഒപ്പം പാലക്കാട് മുതലമടയിൽ നിന്നുള്ള മാമ്പഴങ്ങൾ,വാഴക്കുളം പൈനാപ്പിൾ,വെൺമണി മാമ്പ്രപാടത്തെ നാടൻ പച്ചക്കറികൾ,അട്ടപ്പാടിയിലെ പ്രസിദ്ധമായ റെഡ്ലേഡി ഇനത്തിൽപ്പെട്ട പപ്പയ തുടങ്ങിയവയെല്ലാം ലോക്ഡൗൺ കാലത്തും ഹോർട്ടികോർപ്പ് കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ചാണ് വിപണനത്തിന് എത്തിച്ചിരിക്കുന്നത്.ജില്ലയുടെ തനത് ഉൽപ്പന്നങ്ങളായ പന്തളം ശർക്കര,കൊടുമൺ റൈസ് എന്നിവയ്ക്കൊപ്പം തേനും തേനധിഷ്ഠി ഉൽപ്പന്നങ്ങളായ കെട്ടുതേൻ,ചക്കതേൻ, പാഷൻഫ്രൂട്ട്ഹണി,പൈനാപ്പിൾഹണി,ജാക്ക് ബെറിഹണി,സ്ട്രോബറി തേനിൽ സംസ്ക്കരിച്ച ഉൽപ്പന്നങ്ങളും റംസാൻ നിലവിൽ ലഭ്യമാണ്.ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭചെയർപേഴ്സൺ സിന്ധു തുളസീധര കുറുപ്പ്,മുൻ ചെയർമാൻമാരായ ഉമ്മൻതോമസ്,ഷൈനിജോസ്,വൈസ് ചെയർമാൻ ജി.പ്രസാദ്,സി.പി.ഐ ജില്ലാ സെക്രട്ടറിഎ.പി.ജയൻ,ഏഴംകുളം മാർക്കറ്റിംഗ് സഹകരൻ സംഘം പ്രസിഡന്റ് ഡി.സജി,ഹോട്ടോകോർപ്പ് മാനേജിംഗ് ഡയറക്ടർ കെ.സജീവ് തുടങ്ങിയവർ പങ്കെടുത്തു.

പച്ചക്കറി വില ( ഒരു കിലോ )

............................................................................

സവാള - 15,ചെറിയ ഉള്ളി -40,വലിയ ചേമ്പ് -48,മുരിങ്ങയ്ക്കാ -25,കാരറ്റ് - 25,ബീറ്റ്റൂട്ട് -25,തക്കാളി -32,പാവയ്ക്കാ -50,പയർ (നാടൻ)-35,മാങ്ങാ - 30,വെള്ളരി -15,കാബേജ് -12,ഏത്തയ്ക്കാ -32,പാളയൻതോടൻ - 25,വെളുത്തുള്ളി - 132,ഇഞ്ചി - 60,മാങ്ങാ പഴം -35,ഉരുളൻ കിഴങ്ങ് - 30,സലാഡ് വെള്ളരി -25,കോവയ്ക്കാ (നാടൻ) -32,ചേന - 15

ശുദ്ധവും വിഷരഹിതവുമായ പച്ചക്കറികൾ കർഷകരിൽ നിന്നും നേരിട്ടുവാങ്ങി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.ഒപ്പം കാർബൈഡ് വച്ച് പഴുപ്പിക്കാത്ത മാമ്പഴവും കൈതച്ചക്കയും തേൻ ഉൽപ്പന്നങ്ങളും വിപണിയിൽ നിന്നും ലഭ്യമാകും

ചിറ്റയം ഗോപകുമാർ

(എ. എൽ.എ)