തിരുവല്ല: നെല്ല്സംഭരണ വില കുടിശിഖ നൽകുക,കൊവിഡ് മൂലം ദുരിതത്തിലായ കർഷകർക്കും തൊഴിലാളികൾക്കും നേരിട്ടു സാമ്പത്തിക സഹായം എത്തിക്കുക,കാർഷിക കടങ്ങൾ എഴുതി തള്ളുക, കാലവർഷം കനക്കുമെന്ന കാലാവസ്ഥാ പ്രവചനം കണക്കിലെടുത്തു മുൻകരുതൽ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസിന്റെയും (എം) കർഷക യൂണിയന്റെയും(എം) സംയുക്താഭിമുഖ്യത്തിൽ തിരുവല്ല ആർ.ഡി.ഒ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തി. മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. എൻ.എം.രാജു,അംബിക മോഹൻ,ചെറിയാൻ പോളച്ചിറക്കൽ,സാം ഈപ്പൻ,ബിജു ലങ്കാഗിരി,മജ്‌നു എം.രാജൻ, ജേക്കബ് മാമ്മൻ, ജോജി പി.തോമസ് എന്നിവർ പ്രസംഗിച്ചു.