1
പള്ളിക്കൽ പഞ്ചായത്ത് സ്റ്റേഡിയം

പള്ളിക്കൽ : പള്ളിക്കലിന്റെ കായിക സ്വപ്നങ്ങൾക്ക് പുതിയ പ്രതീക്ഷകൾ നൽകി മിനി സ്റ്റേഡിയം നിർമ്മിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. 1990 ഏപ്രിൽ 23 നാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം ജനകീയആസൂത്രണവും പദ്ധതികൾ പലതും വന്നുപോയി. പക്ഷേ സ്റ്റേഡിയത്തിന് യാതൊരു പുരോഗതിയും ഉണ്ടായില്ല. ഓപ്പൺസ്റ്റേജ് നശിക്കുന്നു. ഒരേക്കർ സ്ഥലമാണ് സ്റ്റേഡിയം.കായികമാമാങ്കങ്ങളൊന്നും നടന്നില്ലങ്കിലും അടൂരിലെ ഡ്രൈവിംഗ് സ്കൂളുകാർ പരിശീലനം നടത്തുന്നത് ഇവിടെയാണ്.ചുറ്റുമതിലോ മറ്റ് സംരക്ഷണ സംവിധാനങ്ങളോ ഇല്ല.പൊതുപരിപാടികൾ നടത്താനായി ഓപ്പൺസ്റ്റേജ് നിർമ്മിച്ചു. ഇരുവശത്തും അടച്ചുറപ്പുള്ള ഡ്രസിംഗ് മുറികളും പണിതു. ഇപ്പോൾ ഡ്രസിംഗ് മുറികളുടെ കതകും കട്ടിളയും ജനലും ഒന്നുമില്ല.അതൊക്കെ ആവിശ്യക്കാർ കൈക്കലാക്കിയിരിക്കുന്നു.സ്റ്റേജ് ചോർന്നൊലിക്കുകയാണ്. ഈർപ്പം കെട്ടിനിന്ന് ഭിത്തിയുടെ പ്ലാസ്റ്ററിംഗ് ഇളകിവീഴുന്നു.ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥ.

ബാഡ്മിന്റൺ കോർട്ടിന് പൂട്ടിട്ടു

ബാഡ്മിന്റൺ കോർട്ട് നിർമ്മിച്ചു, പൂട്ടിയിട്ടു.സ്റ്റേഡിയത്തിൽ പുതിയപദ്ധതിയായിട്ടാണ് ബാഡ്മിന്റൺകോർട്ട് പണിതത്.കേന്ദ്രസർക്കാരിന്റ "പൈക്ക" എന്നപദ്ധതിയിലുൾപെടുത്തിയാണ് പണം അനുവദിച്ചത്.പണിപൂർത്തിയായിട്ട് രണ്ടുവർഷം കഴിഞ്ഞു.ഉദ്ഘാടനം നടത്തിയില്ല.തുറന്ന് കൊടുത്തതുമില്ല.വ്യക്തമായ കാരണം പറയാൻ ബന്ധപെട്ടവർക്ക് കഴിയുന്നുമില്ല.കോർട്ടിനകത്ത് മാലിന്യം കെട്ടികിടക്കുകയാണ്.സംക്ഷിക്കാൻ പദ്ധതിയില്ല.ആർക്കും താൽപര്യവുമില്ല.ഏതാനും വർഷങ്ങൾക്കുമുൻപാണ് കശുവണ്ടി തൊഴിലാളിയായ പള്ളിക്കൽ സ്വദേശി ചന്ദ്രിക മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിന്റെ ശ്രീലങ്കയിൽ നടന്ന അന്തർദേശീയമത്സരത്തിൽ പങ്കെടുത്ത് സ്വർണം നേടിയത് . അടൂർ ദോയ്സ്കൂൾ വിദ്യാർത്ഥിനി അനിലയും സംസ്ഥാനസ്കൂൾ കായികമേളയിൽ പങ്കെടുത്ത് ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടിയത്.നാട്ടിൽ തിരിച്ചെത്തിയ ഇരുവരും പറഞ്ഞത് പരിശീലനം ചെയ്യാൻ സൗകര്യമില്ലന്നാണ്.ശരിയായ പരിശീലനം നൽകിയാൽ മികച്ച കായികതാരങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ചന്ദ്രികയും അനിലയും. ഇതൊക്കെ ആരോട് പറയാൻ എന്നതാണ് ഇവിടുത്തെ കായികമേഖലയുടെ ഇപ്പോഴത്തെ അവസ്ഥ.

-സ്റ്റേഡിയം ഉദ്ഘാടനം നടന്നത് 1990 ഏപ്രിൽ 23ന്

-സ്റ്റേഡിയം 1 ഏക്കർ സ്ഥലത്ത്

സ്റ്റേജിന്റെ അവസ്ഥ

--------------------------------------

-ചോർന്നൊലിക്കുന്നു

-ഈർപ്പം കെട്ടിനിന്ന് ഫിത്തിയുടെ പ്ലാസ്റ്ററിംഗ് ഇളകിവീണു

ഏതു നിമിഷോം- തക‌ർന്നു വീഴാം