അടൂർ: നഗരത്തിലെ മാലിന്യ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുക, ഹരിതകർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക,കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 20,000 രൂപയുടെ വായ്പാ തുക ഉടൻ നൽകുക തുഴങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധസമരം നടത്തി.കെ.പി.സി ജനറൽ സെക്രട്ടറല അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. മഴക്കാല രോഗങ്ങൾ വ്യാപിക്കുമ്പോൾ അടൂരിലെ ഭരണസമിതി ശുചീകരണ പ്രവർത്തനങ്ങൾ നിസംഗതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജന.സെക്രട്ടറിമാരായ ഏഴംകുളം അജു, എസ്.ബിനു,ആനന്ദപ്പള്ളി സുരേന്ദ്രൻ,ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ, ഉമ്മൻ തോമസ്,ഡി.ശശികുമാർ, കുഞ്ഞൂഞ്ഞമ്മ ജോസഫ്,നിസാർ കാവിളയിൽ,ഗോപു കരുവാറ്റ,ഫെന്നി നൈനാൻ,എബി തോമസ്, റോബിൻ ജോർജ്ജ്, അനൂപ് കരുവാറ്റ എന്നിവർ പ്രസംഗിച്ചു.