potal
ആഞ്ഞിലിത്താനത്ത് ഉത്ഥാനത്ത് പടിയിൽ ജലനിധിയുടെ പൈപ്പ് പൊട്ടിയ നിലയിൽ

തിരുവല്ല: തോട്ടഭാഗം -ചങ്ങനാശേരി റോഡ് നിർമ്മാണത്തിനിടെ ജലനിധി പദ്ധതിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് ആറുദിവസം കഴിഞ്ഞു. 250 കുടുംബങ്ങൾ വെള്ളമില്ലാതെ വലഞ്ഞിട്ടും പരിഹരിക്കാൻ നടപടf വൈകുന്നു. മുളക്കുടി ചാലിലെ വെള്ളം ഉയർന്ന പ്രദേശമായ കോലത്തുമലയിലെ ടാങ്കിൽ ശേഖരിച്ച് അവിടെ നിന്നാണ് പമ്പുചെയ്തിരുന്നത്. ആഞ്ഞിലിത്താനം ഉത്ഥാനത്ത് പടിയിലാണ് കഴിഞ്ഞ വ്യാഴാഴ്ച പൈപ്പുപൊട്ടിയത്. ഇതുകാരണം കുന്നന്താനം പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ ആഞ്ഞിലിത്താനം, കോലത്തുമല, മാമണ്ണം കോളനി, പാലക്കുഴി, ഉത്ഥാനത്ത് പടി, ഉണ്ണിമുക്ക്, കോലത്തുമല കോളനി എന്നിവിടങ്ങളിലാണ് ജലവിതരണം നിലച്ചത്. പണം നൽകി ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ചാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മിക്ക വീടുകളിലും കിണറില്ല.

-------------------------

പൊട്ടുന്നത് 7-ാം തവണ


തോട്ടഭാഗം- പായിപ്പാട്- ചങ്ങനാശേരി റോഡുപണിക്കിടെ ഏഴാം തവണയാണ് ജലനിധിയുടെ പൈപ്പ് പൊട്ടിക്കുന്നത്. ഒന്നരവർഷമായി തുടരുകയാണ് റോഡുപണി. പൈപ്പിലേത് ചെറിയതകരാറാണെങ്കിലും പരിഹരിക്കാൻ ദിവസങ്ങളെടുക്കും.

----------------------------

പൈപ്പുപൊട്ടിയ ദിവസംതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം അറിയിച്ചതാണ്. ഇതുവരെയും പരിഹാരം ഉണ്ടാക്കിയിട്ടില്ല. പമ്പിംഗ് ലൈനിലാണ് കഴിഞ്ഞദിവസവും പൈപ്പുപൊട്ടിയത്. ഇതുകാരണം മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം മുടങ്ങി

ഷാജൻ പോൾ
ജലനിധി പ്രസിഡന്റ്