തിരുവല്ല : സംസ്ഥാനത്ത് ലോക്ഡൗൺ ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പുതന്നെ സർവീസ് നിറുത്തേണ്ടി വന്ന ജില്ലയിലെ ഓട്ടോ-ടാക്സി വാഹനങ്ങളുടെ നികുതിയിൽ ആവശ്യമായ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകി. പൊതുമേഖലാ ബാങ്കുകളിൽ നിന്നും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്താണ് പലരും വാഹനം വാങ്ങിയത്. കൊവി‌ഡിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ നൂറുകണക്കിനു ഓട്ടോടാക്സി തൊഴിലാളികൾക്ക് സർവീസ് നിറുത്തേണ്ടി വന്നത്. അന്നു് മുതൽ ഇവരുടെയും കുടുംബത്തിന്റെയും ജീവിതം ദുരിതപൂർണമാണ് . വരുമാനമില്ലാത്തത് കാരണം ഇ.എം.ഐ, ഇൻഷുറൻസ്, വാഹന നികുതി എന്നിവ അടയ്ക്കുന്നതിന് വഴിയില്ല,​ . ക്ഷേമനിധി അടയ്ക്കുന്നതിനും പെർമിറ്റ് പുതുക്കുന്നതിനും മറ്റും തുക കണ്ടെത്താനകാതെ പലരും വിഷമിക്കുന്നു. . ഈ സാഹചര്യത്തിൽ വാഹന നികുതിയിൽ 50% ഇളവ് അനുവദിക്കണം.