പത്തനംതിട്ട : ജനത കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന നേതൃയോഗം ലോക് താന്ത്രിക് ജനത അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.സിമന്റ്, കമ്പി തുടങ്ങി നിർമ്മാണ മേഖലയിലെ എല്ലാ അസംസ്‌കൃത വസ്തുക്കൾക്കും ലോക്ഡൗൺ മറവിൽ ഉൽപ്പാദകർ അനിയന്ത്രിതമായി വില കൂട്ടിയിരിക്കുന്നു. വില നിയന്ത്രണത്തിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്ത പക്ഷം സംസ്ഥാനത്ത് നിർമ്മാണ മേഖല സ്തംഭനാവസ്ഥയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ജോബി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു.എൽജെഡി സംസ്ഥാന സെക്രട്ടറി സണ്ണി തോമസ്,ജോ.എണ്ണക്കാട്,മോഹൻദാസ് പെരിങ്ങര, മനോജ് മാധവശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.