തിരുവല്ല: അന്യ സംസ്ഥാനത്തു നിന്നും തിരിച്ചെത്തുന്നവർക്കായി യുവമോർച്ച കുറ്റൂർ പഞ്ചായത്ത് കമ്മിറ്റി വാർഡ് തല ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങി.കുറ്റൂർ മൂന്നാം വാർഡിൽ ആരംഭിച്ച ആദ്യ ഹെൽപ്പ് ഡെസ്‌ക് ബി.ജെ.പി ജില്ലാ സെക്രട്ടറി ടി.കെ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം മണിപുഴ മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് രാജ്പ്രകാശ്,കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ,യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീനാഥ് ആർ. പഞ്ചായത്ത് ജനറൽ സെക്രട്ടറി സജു.എസ് എന്നിവർ പ്രസംഗിച്ചു.