മല്ലപ്പള്ളി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ മല്ലപ്പള്ളിയിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2020-2021 അദ്ധ്യയന വർഷത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അർഹരായവരിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ 2006 ജൂൺ ഒന്നിനും 2008 മെയ് 31നും ഇടയിൽ ജനിച്ചവരായിരിക്കണം. ഏഴാം സ്റ്റാൻഡേർഡോ തത്തുല്യ പരീക്ഷയോ ജയിച്ചവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന സമർപ്പിക്കാം. രജിസ്‌ട്രേഷൻ ഫീസ് 110 രൂപ (എസ്.സി/ എസ്.ടി വിദ്യാർഥികൾക്ക് 55 രൂപ). അപേക്ഷകർ സ്‌കൂളിന്റ പേരിലുള്ള മല്ലപ്പള്ളി എസ്.ബി.ഐ ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ: 57030436493 എന്ന അക്കൗണ്ടിൽ പണം അടച്ച രസീതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം. അപേക്ഷ ഫീസ് സ്‌കൂൾ ഓഫീസിൽ പണമായോ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡി.ഡി ആയോ നൽകാം. 2020-2021 വർഷത്തെ പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനിൽ മെയ് 18 മുതൽ മെയ് 26 വൈകുന്നേരം 4 വരെ സമർപ്പിക്കാം.(പി. ആർ.കെ നമ്പർ 1382/2020). കൂടുതൽ വിവരങ്ങൾക്ക് സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടുക: 8547005010, 0469 2680574.