പത്തനംതിട്ട :ലോക്ക് ഡൗൺ നീണ്ടതോടെ നഗരത്തിലെ പുസ്തകക്കട കാടുപിടിച്ചു നശിക്കുന്നു. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ പഴയ പുസ്തകങ്ങൾ വിറ്റിരുന്ന താത്കാലിക ഷെഡാണ് നശിക്കുന്നത്. കൊല്ലം സ്വദേശിയുടേതായിരുന്നു കട. ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഉടമ മടങ്ങിയെത്തിയില്ല. ഇതോടെയാണ് കട അനാഥമായത്.
പുസ്തകങ്ങൾക്കിടയിലേക്കും കാട് വളരാൻ തുടങ്ങി. വലിയ കേടുപാടുകളില്ലാത്ത പുസ്തകങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന കടയിൽ നേരത്തെ നിരവധി പേർ എത്തിയിരുന്നു. . കട്ടകൾ അടുക്കി വച്ച് അതിന് മുകളിൽ പലക അടിച്ച തട്ടിലാണ് പുസ്തകങ്ങൾ വച്ചിരിക്കുന്നത്. മഴതുടങ്ങിയതോടെ പുസ്തകങ്ങൾ നനഞ്ഞ് ചിതലരിച്ചുതുടങ്ങി.