പന്തളം:തുമ്പമൺ പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്താക്കുന്നതിനോടനുബന്ധിച്ചുള്ള യോഗം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ബോക്ക് പഞ്ചായത്ത് മെമ്പർമാരായ രഘു പെരുമ്പുളിക്കൽ, തോമസ് റ്റി.വർഗീസ്, കൃഷി ഓഫീസർ പുഷ്പ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ മധു, രാധാകൃഷ്ണൻ നായർ, തുടങ്ങിയവർ പങ്കെടുത്തു.