പത്തനംതിട്ട: യുവ മോർച്ച് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ സേതു മെഗാ കാമ്പയിന് തുടക്കമായി. യുവമോർച്ച ജില്ലാ പ്രസിഡന്റ് കെ.ഹരീഷ് പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ പുണർതം തിരുനാൾ പി.എൻ.നാരായണ വർമ്മ തമ്പുരാന് ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്ത് നൽകി ഉദ്ഘാടനം ചെയ്തു.അഞ്ച് ദിവസം കൊണ്ട് പത്തുലക്ഷം ആളുകളെ പങ്കാളികളാക്കുന്ന സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഒരുലക്ഷം ആളുകളെ പങ്കാളികളാക്കുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു. ബി.ജെ.പി അടൂർ മണ്ഡലം ജന.സെക്രട്ടറി എം.ബി ബിനുകുമാർ,യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് തട്ടയിൽ,ജില്ലാ സെക്രട്ടറി ശരത്ത് പന്തളം എന്നിവർ പങ്കെടുത്തു.