ചെങ്ങന്നൂർ : അന്യസംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനായുള്ള പാസ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ജില്ലാ കളക്ടർക്ക് പരാതി നൽകി. കൊവിഡ് ജാഗ്രത സൈറ്റിൽ അപേക്ഷിച്ച പലർക്കും നിസാരമായ സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് പാസ് നിഷേധിക്കുന്നത്.
പാസ് വിതരണവുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം.