മലയാലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിയോജക മണ്ഡലത്തിലെ തരിശുനിലങ്ങളിൽ കൃഷിയിറക്കുന്ന ഗ്രീൻ കോന്നി പദ്ധതിക്ക് പിന്തുണയായി സി. പി.എം മലയാലപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു.വിവിധ സ്ഥലങ്ങളിലായി അഞ്ച് ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. വാഴയും,മരച്ചീനിയും അടക്കമുള്ള കാർഷിക വിളകളും ജൈവ പച്ചക്കറി കൃഷിയുമാണ് ചെയ്യുന്നത്.എല്ലാ വാർഡുകളിലും കൃഷി,എല്ലാ വീടുകളിലും അടുക്കള തോട്ടവും ആരംഭിക്കും കെ.യു.ജനീഷ് കുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.മലയാലപ്പുഴ മോഹനൻ,വി.മുരളിധരൻ,ഒ.ആർ.സജി,എൻ.എസ്. പണിക്കർ,തങ്കമണി തങ്കപ്പൻ,സുജാത അനിൽ,വി.ശിവകുമാർ,മിഥുൻ ആർ നായർ, എം.രാജേഷ്,എ. ജലജകുമാരി എന്നിവർ പങ്കെടുത്തു.