ആറൻമുള : രാഷ്ട്രീയലാഭത്തിനായി കുടുംബശ്രീ പോലെയുളള സ്ത്രീ കൂട്ടായ്മകളെ സർക്കാർ ഉപയോഗിക്കുന്നതിനെതിരെ മഹിളാമോർച്ച ആറൻമുള പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നട്ടുച്ചയ്ക്ക് ടോർച്ച് തെളിച്ച് പ്രതിഷേധിച്ചു.
ബി.ജെ.പി ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല സമിതി അംഗം ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് ദീപ ജി നായർ മുഖ്യ പ്രഭാഷണം നടത്തി. മായാ സുരേഷ്, അനില സുനിൽ, ലതിക അനിൽ, സന്ധ്യ സുനീഷ്,കലാ രാധാകൃഷ്ണൻ,സരസ്വതിയമ്മ, വാർഡ് മെമ്പർ സുജ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.