ചെങ്ങന്നൂർ: കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയവേ ഞായറാഴ്ച മരിച്ച ചെങ്ങന്നൂർ ആലാ കോടുകുളഞ്ഞി മോഴിയാട്ട് വീട്ടിൽ സുരേഷ് (ബാബു-55) ന്റ രണ്ട് ശ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ചൊവ്വാഴ്ച ബന്ധുക്കൾക്ക്മൃദേഹം വിട്ടുകൊടുക്കും.കാർപെന്ററായി ജോലി ചെയ്തിരുന്ന തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാഹചര്യങ്ങളെ തുടർന്നാണ് നാട്ടിലേക്കു മടങ്ങിവന്നത്.തുടർന്ന്13 മുതൽ ഹോം ക്വറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.