പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത ആറന്മുള മണ്ഡലത്തിലെ ഇലന്തൂർ,നാരങ്ങാനം,ചെന്നീർക്കര പഞ്ചായത്തുകളിലെ റോഡുകൾക്ക് സാങ്കേതികാനുമതിയായെന്ന് വീണാ ജോർജ്ജ് എം.എൽ.എ പറഞ്ഞു.റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ തുടങ്ങും.തദ്ദേശസ്വയം ഭരണ വകുപ്പിനാണ് ഇതിന്റെ നിർമ്മാണ ചുമതല.അതാത് പഞ്ചായത്തുകളിലെ അസി.എൻജിനിയർമാരാണ് നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.രണ്ട് പഞ്ചായത്തുകൾ കൂടി ചേരുന്ന റോഡുകളുടെ ചുമതല ബ്ലോക്ക് അസി.എൻജിനിയർക്കാണ്.അസി.എൻജിനിയർമാരുടെ യോഗം എം.എൽ.എ വിളിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി.നാരങ്ങാനം പഞ്ചായത്തിൽ കാഞ്ഞിരപ്പാറ കന്നിടംകുഴി റോഡ്, പള്ളിപ്പടി കല്ലൂർമുക്ക് റോഡ്,ചെന്നീർക്കര പഞ്ചായത്തിൽ നാരങ്ങാട്ടിൽ പടി മുണ്ടു വരമ്പേൽപ്പടി റോഡ്,ഇലന്തൂർ പഞ്ചായത്തിൽ മാമൂട്ടിൽ മുരുപ്പേൽ കാത്തിരത്തറ റോഡ്,തുമ്പമൺത്തറ പൂതക്കുഴ നാരങ്ങാനം റോഡ് എന്നി റോഡുകൾക്കാണ് സാങ്കേതികാനുമതി ലഭിച്ചത്.വാര്യാപുരം പൂക്കോട് റോഡിന്റെ എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.റോഡുകളുടെ നിർമാണത്തിന് 8.75 കോടി രൂപയാണ്ചെലവഴിക്കുന്നത്.