പത്തനംതിട്ട: ക്വാറന്റെയിൻ സെന്ററുകളായി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി സേവനം ചെയ്യുന്ന അദ്ധ്യാപകർ രാത്രിയിലും ജോലി ചെയ്യണമെന്ന നിർദ്ദേശം പ്രതിഷേധാർഹാമാണെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.എൻ.സദാശിവൻപിള്ള, സെക്രട്ടറി വി.ജി. കിഷോർ എന്നിവർ പറഞ്ഞു. ആദ്യ ഉത്തരവിൻ പ്രകാരം രാവിലെ പത്തുമുതൽ വൈകിട്ട് 5 വരെയായിരുന്നു അദ്ധ്യാപകർ ജോലി ചെയ്യേണ്ടിയിരുന്നത്. പകൽ ഡ്യൂട്ടിക്കായി മാത്രം അദ്ധ്യാപകരെ നിയമിക്കണം. സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ക്ലാസ് കയറ്റം, അഡ്മിഷൻ അടക്കമുള്ള പ്രവർത്തനങ്ങളും ഈ ആഴ്ച ആരംഭിക്കാനിരിക്കെ പുതിയ ചുമതല അദ്ധ്യാപക മേഖലയിൽ വലിയ സമ്മർദമാണ് ഉണ്ടാക്കിയിരിക്കുന്നത്.