മല്ലപ്പള്ളി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം സ്വരൂപിക്കുന്നതിന് യുവജന സംഘടന പ്രവർത്തനം ആരംഭിച്ചു. സി.പി.ഐ പാർട്ടിയുടെ യുവജന സംഘടനയായ എ.ഐ .വൈ.എഫ് കോട്ടാങ്ങൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ന്യൂസ് പേപ്പർ ചലഞ്ച് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി വീടുകളിൽ നേരിട്ടെത്തി പഴയ പത്രങ്ങളും പേപ്പറുകളും ശേഖരിച്ച് വിറ്റു കിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് ലക്ഷ്യമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചുങ്കപ്പാറ പറഞ്ഞു. കോട്ടാങ്ങൽ മേഖല കമ്മിറ്റി ഭാരവാഹികളായ സൗമ്യ അജേഷ്,അജ്മൽ വി.എ., അജീഷ് ടി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പ്രവത്തനങ്ങൾ നടത്തുന്നത്.ഫോൺ 9495437465.