മല്ലപ്പള്ളി: മണിമലയാറിന് കുറുകെ 1955-ൽ നിർമ്മിച്ച മല്ലപ്പള്ളി വലിയപാലത്തിന്റെ നിറം മാറ്റുന്നു. കാലങ്ങളായി ചുവപ്പും ചന്ദനവുമായിരുന്ന നിറം ആകാശനീലയും തൂവള്ളയും ആക്കി ജില്ലയിലെ പാലങ്ങളുടെ പൊതുനിറത്തിലാക്കി മോടിപിടിപ്പിക്കുയാണ്.പാലത്തിന്റെ ആർച്ചുകളിലും കൈവരികളിലും പെയിന്റിംഗ് ആരംഭിച്ചു.പാലത്തിനോട് ചേർന്നുള്ള ടെലിഫോൺ കേബിൾ പൈപ്പുകളിലും പുതിയ നിറംപൂശും.വലിയപാലത്തിനോട് ചേർന്നുള്ള ഇരുമ്പ് നടപ്പാലത്തിൽ പണികൾ അറ്റകുറ്റപണികളും പെയിന്റിഗും ആരംഭിച്ചിട്ടില്ല.ജില്ലയിൽ പെയിന്റിംഗ് അവശേഷിക്കുന്ന ചുരുക്കും ചില പാലങ്ങളിൽ ജില്ലാ അതിർത്തിയിലെ നെടുങ്ങാടപ്പള്ളി പാലവും ഉൾപ്പെടും.മഴ കനത്തതിനാൽ പണികൾ തടസപെട്ടിട്ടുണ്ടെങ്കിലും ഈ മാസം തന്നെ പ്രവർത്തികൾ പൂർത്തിയാക്കാനാണ് കാരാറുകാരന് പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിന്റെ നിർദ്ദേശം.