കോന്നി: കൊവിഡ് ദുരിതങ്ങളിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന നാടിനൊപ്പം ഡി.വൈ.എഫ്.ഐ റീസൈക്കിൾ കേരള പദ്ധതിയും. വീടുകളിൽ നിന്ന് ഉപയോഗശൂന്യമായ വസ്തുക്കൾ ശേഖരിച്ച്, അത് വിറ്റ് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് ഡി.വൈ.എഫ്.ഐ. മലയാലപ്പുഴ മേഖലാതല ഉദ്ഘാടനം മുതിർന്ന പാർട്ടി പ്രവർത്തകൻ ആർ. തങ്കപ്പന്റ കൈയിൽ നിന്നും സാധനങ്ങൾ ഏറ്റു വാങ്ങി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് വി.ശിവകുമാർ,ബ്ലോക്ക് കമ്മിറ്റിയംഗം അജേഷ് വെട്ടൂർ,മേഖല പ്രസിഡന്റ് കെ.എ രഞ്ജു, വൈസ് പ്രസിഡന്റ് എം.ആർ.രാഹുൽ എന്നിവർ പ്രസംഗിച്ചു. പ്രമാടത്ത് ജില്ലാ വൈസ് പ്രസിഡന്റ് എം.അനീഷ് കുമാർ യാക്കോബായ സഭാ വൈദികൻ റവ.ജിജു.എം.ജോണിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം.അഖിൽ,മേഖലസെക്രട്ടറി എസ്.രജീഷ്,പ്രസിഡന്റ് ആർ.ജി.അനൂപ് എന്നിവർ പ്രസംഗിച്ചു.ഐരവണ്ണിൽ മേഖല സെക്രട്ടറി നിഷാദ്,ആശിഷ് ലാൽ,മുബീൻ മാഹിം എന്നിവർ നേതൃത്വം നൽകി.