തിരുവല്ല: മരക്കൊമ്പിൽ കുടുങ്ങിയ കണ്ടെയ്‌നർ ലോറി വൈദ്യുതിയും ഗതാഗതവും മുടക്കി. ആലപ്പുഴയിലെ ഷോറൂമിലേക്ക് വാഹനങ്ങൾ കയറ്റിപ്പോയ ലോറിയാണ് കച്ചേരിപ്പടി ജംഗ്ഷനിലെ മരച്ചില്ലയിൽ കുടുങ്ങിയത്.തിരുവല്ലയിൽ നിന്നും മാവേലിക്കര ഭാഗത്തേക്ക് പോകുമ്പോൾ തണൽ വൃക്ഷത്തിന്റെ ശിഖരത്തിൽ തട്ടിനിന്നു.സമീപത്തെ വൈദ്യുതി ലൈനും പൊട്ടിച്ചെങ്കിലും വലിയ അപകടം ഒഴിവായി.കെ.എസ്.ഇ.ബിഅധികൃതരെത്തി വൈദ്യുതി ഓഫാക്കി മരച്ചില്ല മുറിച്ചു നീക്കിയ ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിക്കാനായത്.വാഹനം അരകിലോമീറ്ററോളം പിന്നിലേക്ക് കൊണ്ടുപോയി കുരിശുകവലയിലെത്തി തിരിഞ്ഞശേഷമാണ് ചങ്ങനാശേരി ഭാഗത്തേക്ക് പോകാനായത്.ഒരുമണിക്കൂറോളം വൈദ്യുതി വിതരണവും ഗതാഗതവും തടസപ്പെട്ടു.