തെങ്ങമം :ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ നിർമ്മാണ തൊഴിലാളികളെ സഹായിക്കുന്നതിന് സംഘത്തിൽ നിന്ന് വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് ഒരു ശതമാനം കുറച്ചു. നേരത്തെ വായ്പയെടുത്ത് മുതലും പലിശയും കൃത്യമായി തിരിച്ചടക്കുന്നവർക്ക് പലിശയുടെ പത്ത് ശതമാനം ഇളവും നൽകും. ഈ ആനുകൂല്യം ഡിസംബർ 31 വരെ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് തോട്ടുവ മുരളി അറിയിച്ചു