പുറമറ്റം: പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മുണ്ടമല റസിഡന്റ്‌സ് അസോസിയേഷൻ വി.എഫ്.പി.സി.കെയുമായി ബന്ധപ്പെട്ട് നടത്തുന്ന വെജിറ്റബിൾ ചാലഞ്ച് കിറ്റ് വിതരണം നാളെ രാവിലെ 10​ന് മുണ്ടമല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടക്കും.പ്രസിഡന്റ് ജോർജ് അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം വി.എഫ്.പി.സി.കെ ഡെപ്യൂട്ടി മാനേജർ സുജ തോമസ് ഉദ്ഘാടനവും,കോയിപ്രം സി.ഐ എൻ.ഗിരീഷ് ആദ്യ കിറ്റ് വിതരണവും നിർവഹിക്കും.പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവർ കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ മാസ്‌കുകൾ ധരിച്ച് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിച്ച് പങ്കെടുക്കണം.