കോഴഞ്ചേരി : കോഴഞ്ചേരിയിലെ വ്യാപാരിയായ മോഹന മെറ്റൽസ് ഉടമ സജീവനെ സ്ഥാപനത്തിൽ കയറി മർദ്ദിച്ച് തലക്ക് പരിക്കേൽപ്പിക്കുകയും കടയിലെ സാധനങ്ങൾക്ക് നാശ നഷ്ടം വരുത്തിയതിലും കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ, സെക്രട്ടറി എൻ. സദാനന്ദ പൈ,വൈസ് പ്രസിഡന്റ് കെ.ആർ.സോമരാജൻ, ജില്ല എക്സിക്യൂട്ടീവ് അംഗം നന്ദകുമാർ,ട്രഷറാർ ഫിലിപ്പോസ് ഉമ്മൻ, കമ്മറ്റിയംഗം കെ.എസ്.അശോകൻ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.