റാന്നി: കൊവിഡ്19 ലോക്ക്ഡൗണിന്റെ മറവിൽ കേന്ദ്രസർക്കാർ നടത്തുന്ന അഴിമതിക്കും ജനങ്ങളോടുള്ള അവഗണനക്കുമെതിരെ സി.പി.ഐ ദേശീയ കൗൺസിൽ ആഹ്വാന പ്രകാരം നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി റാന്നി മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 18 പോസ്റ്റോഫീസുകൾക്ക് മുമ്പിൽ ധർണ സംഘടിപ്പിച്ചു. പഴവങ്ങാടി പോസ്റ്റോഫീസിന് മുമ്പിൽ നടന്ന മണ്ഡലതല ഉദ്ഘാടനം സംസ്ഥാന കൺട്രോൾ കമ്മീഷനംഗം എം.വി വിദ്യാധരൻ നിർവഹിച്ചു.എ.ജി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സുരേഷ് ജേക്കബ്,അനി സുരേഷ്,ബിനിറ്റ് ഏബ്രഹാം,രാജൻ മാഠത്തുംപടി,ലാലു എന്നിവർ പ്രസംഗിച്ചു.പെരുമ്പെട്ടിയിൽ മണ്ഡലം സെക്രട്ടറി മനോജ് ചരളേൽ ഉദ്ഘാടനം ചെയ്തു.ടി.കെ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.വെച്ചൂച്ചിറ ചാത്തൻതറയിൽ സജിമോൻ കടയനിക്കാട് ഉദ്ഘാടനം ചെയ്തു.ജെയ്‌നമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു.നാറാണംമൂഴിയിൽ എം.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.ടി.ടി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.തോമ്പിക്കണ്ടത്ത് എം.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.പി.സി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.റാന്നിയിൽ ലിസിദിവാൻ ഉദ്ഘാടനം ചെയ്തു.ജോജോ കോവൂർ അദ്ധ്യക്ഷത വഹിച്ചു.ഉതിമൂട്ടിൽ തെക്കേപ്പുറം വാസുദേവൻ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.വടശേരിക്കരയിൽ സന്തോഷ് കെ.ചാണ്ടി ഉദ്ഘാടനം ചെയ്തു. ജോയി വള്ളിക്കാല അദ്ധ്യക്ഷത വഹിച്ചു.ഈട്ടിച്ചുവടിൽ എം.എം ഉസ്മാൻഖാൻ ഉദ്ഘാടനം ചെയ്തു.വി.ടി ലാലച്ചൻ അദ്ധ്യക്ഷത വഹിച്ചു. ചെറുകോലിൽ കെ.എ തൻസീർ ഉദ്ഘാടനം ചെയ്തു.അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.പെരുനാട്ടിൽ കെ.ടി സജി ഉദ്ഘാടനം ചെയ്തു.എ.അനിജു അദ്ധ്യക്ഷത വഹിച്ചു.കൂനംങ്കരയിൽ അംബുജാഷൻ നായർ ഉദ്ഘാടനം ചെയ്തു.ഡി.ശ്രീകല അദ്ധ്യക്ഷത വഹിച്ചു.മാടമണ്ണിൽ എസ്.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.സി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.വൃന്ദാവനത്ത് പ്രകാശ് പി.സാം ഉദ്ഘാടനം ചെയ്തു.അനിൽകുമാർ കേഴപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു.ചുങ്കപ്പാറയിൽ കെ.സതീഷ് ഉദ്ഘാടനം ചെയ്തു.അനീഷ് ചുങ്കപ്പാറ അദ്ധ്യക്ഷത വഹിച്ചു.മക്കപ്പുഴയിൽ ആൻസൻ തോമസ് ഉദ്ഘാടനം ചെയ്തു.കെ.ആർ ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു.തുലാപ്പള്ളിയിൽ കബീർ ഉദ്ഘാടനം ചെയ്തു.സെബാസ്റ്റ്യൻ തടത്തേൽ അദ്ധ്യക്ഷത വഹിച്ചു.